തൃക്കാക്കര : എസ്.എൻ.ഡി.പിയോഗം തൃക്കാക്കര സൗത്ത് ശാഖായോഗം നടത്തിയ ഫുട്ബാൾ പ്രതിഭാസംഗമം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജൻ ഉത്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ടി. ഹരിദാസ് ശ്രീനിജനെ ആദരിച്ചു . നേതാക്കളായ ഉണ്ണി കാക്കനാട്. വിനീസ് ചിറക്കപ്പടി. കെ.എൻ. രാജൻ. എം.എസ്. അനിൽകുമാർ, എൻ.ആർ. ഷാജി. ജിജോമോൻ, ഗീത ശിവദാസൻ, എം.ബി. അഭിലാഷ് എന്നിവർ പങ്കെടുത്തു