കൊച്ചി: വിശ്വകർമ്മ എഡ്യുക്കേഷണൽ ഓർഗനൈസേഷൻ എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയ വിശ്വകർമ്മ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഹെഡ്മാസ്‌റ്റർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ ശരി പകർപ്പോട് കൂടി ജനറൽസെക്രട്ടറി, വിശ്വകർമ്മ എഡ്യുക്കേഷൻ ഓർഗനൈസേഷൻ, നമ്പർ -14, ഉള്ളൂർ ലെയ്ൻ, ഡി,പി.ഐ ജംഗ്‌ഷൻ, ജഗതി, തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ ജൂലായ് 24 ന് മുമ്പായി ലഭിക്കണം.