നെടുമ്പാശേരി: വിമാനത്തിൽ വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഫോർട്ട്‌കൊച്ചി സ്വദേശി ഓവൻ ന്യൂസ്(49) പിടിയിലായി. കോലാലംപൂരിൽ നിന്നും കൊച്ചി സന്ദർശിക്കാനെത്തിയ ഓസ്‌ട്രേലിയൻ സ്വദേശിനിയെ യാത്രയ്ക്കിടെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി പരാതിപ്പെട്ടതിനെതുടർന്ന് പൈലറ്റ് പൊലീസിന് വിവരം കൈമാറി. നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.