കോലഞ്ചേരി: അമേരിക്കയിലെ ഒക്‌ലഹോമ ടർണർ ഫോൾസ് സന്ദർശിക്കുന്നതിനിടെ മലയാളി യുവതി ജെസ്ലിൻ ജോസ് (27) മുങ്ങിമരിച്ചു. മീമ്പാറക്കടുത്ത് കുടക്കുത്തി സ്വദേശി ജോർജ് ഫിലിപ്പിന്റെ ഭാര്യയാണ് ജെസ്ലിൻ. അടുത്തിടെ ആയിരുന്നു വിവാഹം. ജൂലായ് മൂന്നിന് വൈകിട്ടോടെയായിരുന്നു സംഭവം. കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് നാല് പേരുള്ള സംഘം ഡാലസിൽ നിന്ന് ടർണർ ഫോൾസിൽ എത്തിയത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവർ നീന്താൻ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട മ​റ്റ് മൂന്നുപേരെയും രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ കാണാതായി . പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെണ്ടുത്തത്. ഡാലസ് സെന്റ് തോമസ് ചർച്ച് ഇടവകാംഗമായ ജോസ്‌, ലൈലാമ്മജോസ് ദമ്പതികളുടെ 2 മക്കളിൽ മൂത്തയാളാണ് ജെസ്ലിൻ. ഭർത്താവ് നാട്ടിലാണ്. സംസ്ക്കാരം പിന്നീട്.