കോലഞ്ചേരി: ഐരാപുരം റൂബക് ബലൂൺ കമ്പനിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. റബർമാർക്ക് എം.ഡി മാത്യു കുളത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, മുൻ മന്ത്രി ടി.എച്ച്. മുസ്തഫ, വി.പി.സജീന്ദ്രൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, എം.പി.വർഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുൾമുത്തലിബ്, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി തുടങ്ങിയവർ പ്രസംഗിച്ചു.