കോലഞ്ചേരി: തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യവുമായി ഐക്കരനാട് പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന കർമ പദ്ധതിയുടെ ഭാഗമായി നെൽകൃഷിക്ക് ധനസഹായം നൽകും. ആദ്യഘട്ടമായി കൂരാച്ചി, തോന്നിക്ക, കടമ​റ്റം പാടശേഖരങ്ങളിൽ നെൽവയലുള്ള കർഷകർക്കോ കർഷക ഗ്രൂപ്പുകൾക്കോ ആണ് സഹായം. സ്വന്തമായി കൃഷി ചെയ്യാൻ സാധിക്കാത്ത കർഷകർക്ക് പഞ്ചായത്തും കൃഷിഭവനും ചേർന്ന് രൂപീകരിച്ചിട്ടുളള കർമ്മസമിതി വ്യവസ്ഥകൾക്ക് വിധേയമായി കൃഷി ചെയ്യും.ഇങ്ങനെ കൃഷി ചെയ്യുന്നവർക്കും എല്ലാ വിധ ആനുകൂല്യങ്ങളും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു അറിയിച്ചു.