കോലഞ്ചേരി: വടവുകോട് ബ്ലോക്കിന് കീഴിൽ ആത്മ പദ്ധതിക്ക് കീഴിലുള്ള സംയോജിത കൃഷിക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പത്ത് സെന്റിന് മുകളിൽ കൃഷിയും കൃഷിസ്ഥലവുമുളളവർക്ക് അപേക്ഷിക്കാം. നിലവിലുള്ള കൃഷികൾക്ക് പുറമേ മത്സ്യക്കഷി, തേനീച്ച വളർത്തൽ, കോഴി, കാട, കൂൺ, പശു, ആട് വളർത്തൽ മുതലായവയ്ക്കും താത്പര്യമുള്ള കർഷകർ 15 ന് മുമ്പ് അതത് കൃഷി ഭവനുകളിൽ അപേക്ഷ നൽകണം.