പുത്തൻകുരിശ്: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാം ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി ഏകദിന മാർഗ നിർദേശക ക്യാമ്പ് നടത്തി. ജസ്​റ്റിസ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രീത ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു . സ്‌കൂൾ കോർപറേ​റ്റ് മാനേജ്‌മെന്റ് സെക്രട്ടറി ഫാ. ജോൺസൺ പു​റ്റാനിക്കൽ മുഖ്യസന്ദേശം നൽകി. ബിനു. കെ.വർഗീസ്, പ്രിൻസിപ്പൽ ജേക്കബ് ജോർജ് , ഹെഡ്മിസ്ട്രസ് ലിസി തുടങ്ങിയവർ സംസാരിച്ചു.