കൊച്ചി : വൈ.എം.സി.എ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 13 ന് എറണാകുളം, പാലാരിവട്ടം, കടവന്ത്ര, ഇടപ്പള്ളി, തൃക്കാക്കര കേന്ദ്രങ്ങളിൽ നടക്കും. അഞ്ചുമുതൽ 17 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം.
ഏഴു വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 2353479, 2342585.