മൂവാറ്റുപുഴ: ബി.ജെ.പി മെമ്പർഷിപ്പ് കാമ്പയിന്റെ മണ്ഡലതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി. സജീവ് നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോൻ അദ്ധ്യക്ഷത വഹിക്കും. കാമ്പയിൻ ആഗസ്റ്റ് 11ന് സമാപിക്കും. മണ്ഡലത്തിലെ മുഴുവൻ വീടുകളിലും പ്രവർത്തകരെത്തി പ്രാഥമിക അംഗങ്ങളെ ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി കെ.പി. തങ്കക്കുട്ടൻ കൺവീനറും വി.സി. ഷാബു, സുരേഷ് ബാലകൃഷ്ണൻ, രേഖ പ്രഭാത് എന്നിവർ അംഗങ്ങളുമായ സമിതി രൂപീകരിച്ചു.