മൂവാറ്റുപുഴ: വിദ്യാഭ്യാസ വായ്പകളുടെ പലിശനിരക്കൾ കുറയ്ക്കുന്നതിനും സർഫാസി നിയമം പ്രയോഗിക്കുന്നതിൽ നിന്ന് ബാങ്കുകളെ തടയുന്നതിനും കേന്ദ്ര സ൪ക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായകരമായി കുറഞ്ഞ പലിശ നിരക്കിൽ ഈടില്ലാതെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.