മൂവാറ്റുപുഴ: താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫെയയർ സഹകരണ സംഘം കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാളകം വനിതാ സഹകരണ സംഘം പ്രസിഡന്റ് കെ.വി. സരോജം, സഹകരണ ഇൻസ്‌പെക്ടർ ദിനേശൻ, ബോർഡ് മെമ്പർ സീമ അശോകൻ, സംഘം സെക്രട്ടറി പി.എൻ. നിജാമോൾ, സംഘം വൈസ് പ്രസിഡന്റ് എം.എസ്. വിൽസൺ എന്നിവർ സംസാരിച്ചു.