മൂവാറ്റുപുഴ: കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ. അനൂജ അകത്തൂട്ടിന് ജന്മനാട്ടിൽ സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതിയായി. പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ നേതൃത്വത്തിൽ പായിപ്ര സഹകരണ ബാങ്കിന്റേയും പൗരാവലിയുടേയും സഹകരണത്തോടെ 20ന് വെെകിട്ട് 5 ന് പായിപ്ര സൊസെെറ്റിപടിയിലുള്ള സെെൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് ജേതാവിനെ ആദരിക്കും . വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡീൻ .കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണവും എൽദോ എബ്രാഹാം എം.എ.എൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് എന്നിവർ മുഖ്യാതിഥികളാകും. ലെെബ്രറി കൗൺസിൽ ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കരോക്കെ ഗാനമേളയുമുണ്ടാകുമെന്ന് ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജും സെക്രട്ടറി എം.എസ്. ശ്രീധരനും അറിയിച്ചു.