മൂവാറ്റുപുഴ: കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പായിപ്ര ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും മജീദും സുഹ്റയും മണ്ടൻ മുത്തപ്പയുമെല്ലാം പായിപ്ര സ്കൂളിലെത്തി. ബഷീർ കഥകളിലെ നർമ്മ സംഭാഷണങ്ങളും സാഹിത്യ ചർച്ചകളുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ ബേപ്പൂർ സുൽത്താനെ അനുസ്മരിച്ചു. കുട്ടികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന, കളറിംഗ്, പാത്തുമ്മയുടെ ആട് നാടകം, പ്രസംഗം,ക്വിസ് എന്നിവയും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ അനുസ്മരണം ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ കെ.എം. നൗഫൽ ബഷീറിനെ അനുസ്മരിച്ചു. അമ്മിണി സി.എ, സെലീന.എ, കെ.എം. അനീസ, കെ.എം. മുഹ്സിന പി.കെ, ലിബിന കെ.എം, എൽദോസ് പി ,സുമയ്യ മൈതീൻ എന്നിവർ സംസാരിച്ചു.