അങ്കമാലി : കാരുണ്യ ചികിത്സാ പദ്ധതി നിറുത്തലാക്കിയ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (എം) അങ്കമാലി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഷിബുതെക്കുംപുറം ഉദ്ഘാടനം ചെയ്തു .യോഗംഅന്തരിച്ച പാർട്ടി ചെയർമാൻ കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി സമ്മേളനം പി.ജെ ജോസഫും സി.എഫ് തോമസും നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു .പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന വർഗീസ് ജോർജ് പൈനാടത്തിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു .പകരം നിയോജക മണ്ഡലം പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല ജില്ലാ ജനറൽ സെക്രട്ടറിയായ ബേബി വി മുണ്ടാടനെ ഏൽപ്പിച്ചു യോഗത്തിൽ ബേബി വി മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു .ജോണി അരിക്കാട്ടിൽ , വാവച്ചൻ പൈനാടത്ത് , പി ആർ വാസു ,അഡ്വേക്കേറ്റ് ബോബി പൗലോസ് , വർഗീസ് വാഴപ്പിള്ളി , മധുവടക്കുംചേരി , സെബാസ്റ്റൻ പനഞ്ചിക്കൽ ,ഫ്രാൻസിസ് മേനാച്ചേരി , ജിന്റോ വർഗീസ് ,ജോർജ് ജോസഫ് ,ബേബി കുരവിള ,തോമസ്പഞ്ഞിക്കാരൻ ,പോൾഡേവീസ് ,മാർട്ടിൻ പടയാട്ടിൽ , സി വി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.