മൂവാറ്റുപുഴ: കാർഷിക ഗ്രാമവികസന ബാങ്കിലെ കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാത്തതിൽ ഗ്രാമവികസന ബാങ്ക് സമരസമിതി പ്രതിഷേധിച്ചു. പൊലീസ് നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് സമരസമിതി കൺവീനർ മനീഷ് കാരിമറ്റം, ജോയിന്റ് കൺവീനർ ഉസ്മാൻ മഠത്തോടത്ത് എന്നിവർ അറിയിച്ചു.