amballoour
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഞാറ്റുവേല കാർഷിക മേള കാഞ്ഞിരമറ്റം മില്ലുങ്കൽ ആഗ്രോ മാർട്ടിൽ ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഞാറ്റുവേല കാർഷിക മേള കാഞ്ഞിരമറ്റം മില്ലുങ്കൽ ആഗ്രോ മാർട്ടിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സീന പദ്ധതി വിശദീകരിച്ചു. ബിജു തോമസ്, എം.ബി. ശാന്തകുമാർ, കെ.ജെ. ജോസഫ്, ബീനമുകുന്ദൻ, ശൈലജ അഷറഫ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ബിജുമോൻ സ്‌കറിയ ക്ലാസെടുത്തു. മേള 10നു സമാപിക്കും.