തുടക്കത്തിൽ ആറു കിടക്കകൾ
ഡിസംബറിൽ 20 കിടക്ക കൂടി
കൊച്ചി : കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ ഈമാസം അവസാനം കിടത്തിച്ചികിത്സ ആരംഭിക്കും.
ഓപ്പറേഷൻ തിയേറ്റർ അണുവിമുക്തമാക്കൽ പുരോഗമിക്കുകയാണ്. പൂർത്തിയായാലുടൻ ആറുപേരെ അഡ്മിറ്റ് ചെയ്യും. ഡിസംബറോടെ 20 പേർക്കുള്ള സൗകര്യം കൂടി ഒരുക്കും.
പുതിയ കെട്ടിടത്തിലേക്കാവശ്യമായ ജീവനക്കാരുടെ നിയമനം 2020 ജൂണിൽ പൂർത്തിയാക്കും. 2020 ഡിസംബറോടെ പുതിയ കെട്ടിടവും പ്രവർത്തനസജ്ജമാക്കും.
കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപത്തെ സെന്ററിന്റെ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തന പുരോഗതി സെന്ററിന്റെ സ്പെഷ്യൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ട് പരിശോധിച്ചു.
റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ്, സൂപ്രണ്ട് ഡോ. പി.ജി.ബാലഗോപാൽ, ഫിനാൻസ് ഓഫീസർ എ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിച്ചെലവ് : 380 കോടി രൂപ
ഒ.പി. ആരംഭിച്ചത് : 2016 നവംബർ
ആദ്യഘട്ടം പൂർത്തീകരണം : 2020 ൽ
പ്രതിദിന ഒ.പി സൗകര്യം : 500 പേർക്ക്
കിടത്തിച്ചികിത്സാ സൗകര്യം : 400 പേർക്ക്