പറവൂർ : പറവൂർ സഹകരണ ബാങ്കിന്റെ മെയിൻ റോഡ് ബ്രാഞ്ച്, ഗൃഹോപകരണ സൂപ്പർ മാർക്കറ്റ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് (ശനി) രാവിലെ എട്ടരയ്ക്ക് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ഇ.പി. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ .വി.എ.അനിൽ മെമ്മോറിയൽ ലൈബ്രറി വി.ഡി. സതീശൻ എം.എൽ.എയും കെയർ ഹോം വീടുകളുടെ തക്കോൽദാനം എസ്. ശർമ്മ എം.എൽ.എയും നിർവഹിക്കും. ഗൃഹോപകരണ സൂപ്പർ മാർക്കറ്റിലെ ആദ്യ വിൽപ്പന സി.എൻ. മോഹനനും ധനശ്രീ വായ്പ വിതരണദോഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പും സൗജന്യ വൈഫൈ ഉദ്ഘാടനം ടി.ആർ. ബോസും ലൈബ്രറി അംഗത്വ വിതരണ ഉദ്ഘാടനം കെ.എം. ദിനകരനും നിർവഹിക്കും. ടി.വി. നിഥിൻ, വി. ബാലകൃഷ്ണൻ, കെ.എ. വിദ്യാനന്ദൻ, പ്രദീപ് തോപ്പിൽ വത്സല പ്രസന്നകുമാർ, കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. നമ്പൂരിയച്ചൻആലിനു സമീപം മെയിൻ റോഡിലുള്ള മുനിസിപ്പൽ ഷോപ്പിംഗ് കോപ്ളക്സിലാണ് പുതിയ ബ്രാഞ്ച്, ചേന്ദമംഗലം കവലയിലെ സൂപ്പർമാർറ്ററ്റിനു മുകളിലാണ് ഗൃഹോപകരണ സൂപ്പർമാർക്കറ്റ്.