പറവൂർ : പറയകാട് കുന്നുകാട്ടിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് (ശനി) നടക്കും. മൂത്തകുന്നം സുഗതൻ തന്ത്രി, മേൽശാന്തി ബിബിൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ സംവാദസൂക്ത അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ തുടങ്ങും. രാവിലെ ഏഴരയ്ക്ക് കുടനിവർത്തൽ, കലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് അമൃതഭോജനം, വൈകിട്ട് ദീപക്കാഴ്ച, മംഗളപൂജയ്ക്കു ശേഷം നടയടക്കും.