വൈപ്പിൻ: വല്ലാർപാടം കണ്ടെയ്‌നർ റോഡ് വഴി യാത്ര ചെയ്യുന്ന വൈപ്പിനിൽ നിന്നുള്ള വാഹനങ്ങൾക്കും ടോൾ പിരിവ് ഒഴിവാക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നിരന്തരമായ സമരങ്ങളുടെ ഭാഗമായി മുളവുകാട്, കടമക്കുടി, ചേരാനെല്ലൂർ പ്രദേശത്തുള്ളവർക്ക് ടോൾ പിരിവ് ഒഴിവാക്കിയിട്ടുള്ളതാണ്. വൈപ്പിനിൽ നിന്നുള്ള വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് വഴി ആസ്റ്റർ മെഡിസിറ്റി, ലൂർദ്ദ് ആശുപത്രി, ഏലൂർ ഇ.എസ്‌.ഐ തുടങ്ങി വിവിധ ആശുപത്രികളിലും, കളമശ്ശേരി, ആലുവ മുതലായ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കണം.
ടോൾ പിരിവ് ആരംഭിക്കുന്നതിനുമുമ്പ് മുൻപ് എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളായ വഴി വിളക്കുകളും അപ്രോച്ച് റോഡുകളും എത്രയും വേഗം കണ്ടെയ്‌നർ റോഡിൽ പൂർത്തിയാക്കണമെന്നും സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ആവശ്യപ്പെട്ടു.