pokkali
വടക്കെ പല്ലംമ്പിള്ളി കൃഷി സമാജം ഞാറയ്ക്കലിൽ പൊക്കാളി നെൽകൃഷി വിതച്ചു കൊണ്ട് ഞാറയ്ക്കൽ പ‌ഞ്ചായത്ത് വെെസ് പ്രസിഡന്റ് എ.പി.ലാലു ഉദ്ഘാടനം ചെയ്യുന്നു.


വൈപ്പിൻ: വടക്കെ പല്ലംമ്പിള്ളി കൃഷി സമാജം ഞാറയ്ക്കൽ പഞ്ചായത്തിൽപ്പെട്ട 8 ഏക്കർ നിലത്തിൽ പൊക്കാളി നെൽകൃഷി വിത്ത് വിത ഉദ്ഘാടനം ഞാറയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. ലാലു നിർവഹിച്ചു. പ്രസിഡന്റ് ബെൻസി, ഞാറയ്ക്കൽ കൃഷി ഓഫീസർ ജിജി ജോസഫ്, ഖജാൻജി ചിതംബരൻ, ലൈമി ദാസ്,കമ്മറ്റി അംഗങ്ങളായകെ.കെ.വാസു,എം.പി.ബാബു തുടങ്ങിയവർ പങ്കെടുത്തു.