പനങ്ങാട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കുമ്പളം ബ്‌ളോക്ക് കൺവെൻഷനും അനുസ്മരണവും പുരസ്‌കാരവിതരണവും 9ന് നടക്കും. രാവിലെ10ന് കാമോത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ ജില്ലാ സെക്രട്ടി കെ. മോഹനൻ ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരവിതരണം ടി.പി. ആന്റണി നിർവഹിക്കും. പി.ഒ. ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും. കെ.എ. പപ്പൻ അദ്ധ്യക്ഷത വഹിക്കും. ജി. ശാരദാദേവി, കെ.എ. ജസ്റ്റിൻ, വി.പി. പ്രകാശൻ, ടി.എൻ. വിജയകുമാരി, വി.എം. രഘുപതി തുടങ്ങിയവർ പ്രസംഗിക്കും. കെ.കെ. സരേന്ദ്രൻ സ്വാഗതവും പി.എൻ. ആന്ത്രയോസ് നന്ദിയും പറയും.