ചോറ്റാനിക്കര : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ തീർപ്പ് കല്പിക്കാതെ അവശേഷിക്കുന്ന കെട്ടിട നിർമ്മാണ അനുമതി/ നമ്പറിംഗ് അപേക്ഷകളിൽ പരിഹാരം കാണുന്നതിന് ജൂലായ് 9ന് ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് ഹാളിൽ അദാലത്ത് നടത്തും. അപേക്ഷകർ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം.