വൈപ്പിൻ: എസ്.ശർമ്മ എം.എൽ.എ നേതൃത്വം നൽകുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്കായി നടപ്പാക്കി വരുന്ന സൗജന്യ മെഡിക്കൽ,എൻജിനീയറിങ്ങ് എൻട്രൻസ് കോച്ചിംഗ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 5 മണി വരെ എം.എൽ.എ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽപ്പെട്ടവരുംഇപ്പോൾ പ്ലസ് വൺ കോഴ്‌സിനു പഠിക്കുന്നവരും വൈപ്പിൻ നിയോജക മണ്ഡലത്തിലെ താമസക്കാരുമായിരിക്കണം. പട്ടികജാതി പട്ടിക വർഗ്ഗ മറ്റുപിന്നോക്ക വിഭാഗങ്ങൾക്ക് നിശ്ചിതസീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെസ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം.