വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ യൂത്ത് ജൂഡോ ട്രൈനിംഗ് സെന്ററിന് കീഴിൽ ജൂഡോ ക്ലബ്ബ് ആരംഭിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം മനാഫ് മനേഴത്ത് ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ എൻ.കെ മുഹമ്മദ് അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ജെ ആൽബി, പ്രധാനഅധ്യാപകൻ വി.കെ നിസാർ, പ്രിൻസിപ്പാൾ കെ.ഐ ആബിദ, ഇർശാദുൽ മുസ്‌ലിമീൻസ സെക്രട്ടറി ഇ.എ മൊയ്തീൻ, അനുശ്രീ ശിവപ്രസാദ്, ബത്തൂൽ അൻസാരി എന്നിവർ പ്രസംഗിച്ചു.