കൊച്ചി: ജില്ലയെ മാലിന്യമുക്തമാക്കാൻ കളക്ടർ എസ്. സുഹാസ് ആവിഷ്കരിച്ച ക്ലീൻ എറണാകുളത്തിന്റെ ആദ്യ ഘട്ടത്തിൽ മുട്ടം മെട്രോ സ്റ്റേഷൻ മുതൽ അമ്പാട്ടുകാവ് വരെ.

ജൂലായ് 13ന് റോഡിന്റെ ഇരുവശവും 100 മീറ്റർ പാതയോരമാണ് സന്നദ്ധപ്രവർത്തനത്തിലൂടെ ശുചീകരിക്കുന്നത്.
കളമശേരി പോളിടെക്നിക്കിലെയും, എസ്.സി.എം.എസ് കോളേജിലെയും 250 എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കാളികളാകും. പൊലീസ്, എൻ.സി.സി, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ എന്നിവരും സേവനരംഗത്തുണ്ടാകുമെന്ന് അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു.
രാവിലെ ഏഴു മുതൽ 11 വരെയാണ് ശുചീകരണയജ്ഞം. പൊതുമരാമത്ത് നിരത്ത് വിഭാഗം നേതൃത്വം നൽകും. ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, അൻപൊടു കൊച്ചി തുടങ്ങിയവരും സഹകരിക്കും. ശുചീകരിച്ച സ്ഥലങ്ങളിൽ തുടർന്ന് മാലിന്യം ഇടുന്നത് ഒഴിവാക്കാൻ നിരീക്ഷണം ഏർപ്പെടുത്തും.