കോതമംഗലം: എസ്.എൻ.ഡി.പി യോഗം പിണ്ടിമന ശാഖയുടെ വാർഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ (ഞായർ) രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിക്കും. 11ന് തിരഞ്ഞെടുപ്പ് ആരംഭിച്ച് വൈകിട്ട് 3ന് ശേഷം ഫലപ്രഖ്യാപനം നടത്തും . മുഴുവൻ സ്ഥിരാംഗങ്ങളും പൊതുയോഗത്തിൽ എത്തണമെന്ന് അഡ്മിനിസ്ട്രേറ്റർ എം.കെ. മണി അറിയിച്ചു.