മൂവാറ്റുപുഴ: നിർമല കോളേജിലെ എൻ.സി.സി, യൂത്ത് റെഡ് ക്രോസ്, ആന്റി നാർകോട്ടിക് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. പ്രസാദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസെടുത്തു. പ്രിന്‍സിപ്പൽ ഡോ. ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ദീപ അബ്രാഹം, എബിന്‍ വിൽസൻ എന്നിവർ സംസാരിച്ചു.