മൂവാറ്റുപുഴ: ഐ.എസ്.എം സംസ്ഥാന സമിതിയുടെ കീഴിൽ നടന്നുവരുന്ന വെളിച്ചം ഖുർആൻ പഠനപദ്ധതിയുടെ എട്ടാമത് ജില്ലാ സംഗമവും അവാർഡ് ദാനവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ മൂവാറ്റുപുഴ കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.കെ. ശാക്കിർ അദ്ധ്യക്ഷത വഹിക്കും. അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ മുഖ്യപ്രഭാഷണം നടത്തും. അവാർഡ് വിതരണം മീതീൻപിള്ള സുല്ലമി നിർവഹിക്കും. സമാപന സമ്മേളനം കെ.എൻ.എം സൗത്ത് സോൺ പ്രസിഡന്റ് വി. മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്യും.