പനങ്ങാട്: കുമ്പളം പഞ്ചായത്ത് പരിധിയൽപ്പെട്ട പ്രദേശത്ത് കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് തീർപ്പാക്കാതെ കിടക്കുന്ന അപേക്ഷകളിൽ പരിശോധിച്ച് തീപ്പാക്കുന്നതിനും അല്ലാത്തവ അദാലത്തിൽ ഉൾപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിനും നടപടിയായി. കെട്ടിടനിർമ്മാണ അനുമതി, കെട്ടിടനമ്പർ എന്നിവയ്ക്കുള്ള അപേക്ഷകളിലാണ് അടിയന്തരമായി പരിശോധനയും തുടർനടപടികളും തീരുമാനിച്ചിട്ടുള്ളത്. തീർപ്പുലഭിക്കാതെ കാത്തിരിക്കുന്ന അപേക്ഷകർ രേഖകൾ സഹിതം കുമ്പളം പഞ്ചായത്തിൽ ജൂലായ് എട്ടിനകം ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.