പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിൽ കെട്ടിക്കിടക്കുന്ന കെട്ടിട നിർമ്മാണ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിന് ജൂലായ് 9 ന് പഞ്ചായത്ത് ഓഫീസിൽ അദാലത്ത് നടത്തും. നിർമ്മാണാനുമതി, ക്രമവത്ക്കരണാനുമതി, ഒക്യുപെൻസി, കെട്ടിടനമ്പർ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കേണ്ടവർ നിശ്ചിതസമയത്ത് പഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.