മൂവാറ്റുപുഴ: എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം സമ്മേളനം നാളെ (ഞാറാഴ്ച) മൂവാറ്റുപുഴ വ്യാപാര ഭവൻ ഹാളിൽ എ.ഐ.എസ്.എഫ് സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ജെ.അരുൺ ബാബു ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എസ്.ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അനന്തു സ്വാഗതം പറയും, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എ.നവാസ് എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന പ്രതിഭാ സംഗമം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.