കൊച്ചി : പൊതുഗതാഗത സംവിധാനങ്ങൾ സംയോജിപ്പിക്കുന്ന മാതൃകാ ടെർമിനലാക്കി വൈറ്റില മൊബിലിറ്റി ഹബിനെ വികസിപ്പിക്കാനുള്ള 590 കോടി രൂപയുടെ രണ്ടാം ഘട്ട വികസനത്തിന് ജീവൻ വയ്ക്കുന്നു. പദ്ധതി ചെലവ് ഡൽഹി നിരക്കിലേയ്ക്ക് മാറ്റണമെന്ന കെ.എം.ആർ.എല്ലിന്റെ നിർദ്ദേശം ഹബ് വികസന സൊസെെറ്റി അംഗീകരിച്ചു.
ധനവകുപ്പ് പച്ചക്കൊടി കാണിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. അടങ്കൽ തുകയിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെയാണ് വർദ്ധിക്കുക.
ഡിസെെനിംഗിന് ഏജൻസിയെ കണ്ടെത്താൻ ടെൻഡർ നടപടികൾ കെ.എം.ആർ.എൽ പൂർത്തിയാക്കി. മെട്രോയ്ക്ക് വായ്പ നൽകുന്ന ഫ്രഞ്ച് ഏജൻസിയിൽ നിന്ന് അതേ നിരക്കിൽ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകി.
# ബസും ബോട്ടും മെട്രോയും
ഹബിന്റെ 26.8 ഏക്കർ സ്ഥലം വിനിയോഗിക്കും.
പൂർത്തിയാക്കാൻ 2 വർഷം.
രാജ്യാന്തര നിലവാരത്തിൽ ബസ് ടെർമിനൽ, പാർക്കിംഗ്, ബോട്ട് ജെട്ടി, മെട്രോ സ്റ്റേഷൻ, സാദ്ധ്യമെങ്കിൽ റെയിൽവേ സ്റ്റേഷനും സ്ഥാപിക്കും.
സ്ഥലത്തിന്റെ 41% ഭാഗത്ത് ചെടികളും മരങ്ങളും വളർത്തും.
സ്ഥലത്തിന്റെ 27 % കെട്ടിടത്തിന്
റോഡിനും പാർക്കിംഗിനും 32% സ്ഥലം.
സിറ്റി ബസ് ടെർമിനൽ മുതൽ പെട്ടിക്കട വരെ
# പാർക്കിംഗ് സൗകര്യം
2021 ൽ 597 ഇരുചക്രവാഹനങ്ങൾ, 94 കാറുകൾ
2025 ൽ 824 ഇരുചക്രവാഹനങ്ങൾ, 299 കാറുകൾ
2045 ൽ 2368 ഇരുചക്ര വാഹനങ്ങൾ, 1030 കാറുകൾ
ബേസ്‌മെന്റ്, ആദ്യനില എന്നിവയ്ക്ക് പുറമേ മൾട്ടിലെവൽ പാർക്കിംഗ്
# രണ്ടാം ഘട്ട സൗകര്യം
സിറ്റി ബസുകൾക്ക് 16 ബേ.
പുറത്തേക്കുള്ള ബസുകൾക്ക് 69
പാർക്കിംഗിന് 76. ബദൽ ബേ 7.
2021 ൽ മണിക്കൂറിൽ 270 ബസുകൾക്ക് സൗകര്യം
പ്രതിദിനം 2937 ബസുകൾക്ക് സൗകര്യം.
# വാണിജ്യ മേഖല
സൂപ്പർമാർക്കറ്റ്, വില്പനശാലകൾ, 42 കിയോസ്കുകൾ, 450 പേർക്ക് ഇരിക്കാവുന്ന ഹാൾ, 21 മുറികളുള്ള ഹോട്ടൽ, കഫറ്റേരിയകൾ.
# രണ്ടാം ഘട്ടത്തിൽ
മെട്രോ, സിറ്റി ബസ്, മേഖലാ ബസ് ഹബ്, വാട്ടർ മെട്രോ ഏകോപനം. നിലവിലെ ടെർമിനൽ അന്തർ സംസ്ഥാന ബസുകൾക്ക്.
സിറ്റി ബസുകൾക്കു റോഡിനോടു ചേർന്നും മേഖലാ ബസ് മെട്രോ സ്റ്റേഷനടുത്തും വാട്ടർ മെട്രോ ജെട്ടിക്കടുത്തുമാകും. വൈദ്യുതി ബസുകൾക്കു ചാർജിംഗ് സൗകര്യമൊരുക്കും.
രണ്ടാം ഘട്ടം വൈകില്ല
നിലവിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തിയ ശേഷം രണ്ടാം ഘട്ടം ആരംഭിക്കും.ഐ.പി.ഇ ഗ്ലോബലിനാണ് രണ്ടാം ഘട്ട വികസനത്തിന്റെ കൺസൾട്ടൻസി. വൈറ്റില മൊബിലിറ്റി ഹബിലെ നിലവിലെ എല്ലാ സൗകര്യങ്ങളും വിപുലപ്പെടുത്തും.
ആർ. ഗിരിജ
മാനേജിംഗ് ഡയറക്ടർ
മൊബിലിറ്റി ഹബ്