sn-college-kedamangalam
കെടാമംഗലം എസ്.എൻ. കോളേജിൽ ഡിഗ്രി ബാച്ചിന്റെ പ്രവേശനോത്സവം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കെടാമംഗലം എസ്.എൻ കോളേജിൽ പുതിയ ഡിഗ്രി ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവും യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്ക് പുരസ്കാരവും നൽകി. പ്രവേശനോത്സവം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. പുരസ്കാരങ്ങൾ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി സമ്മാനിച്ചു. പ്രിൻസിപ്പൽ പ്രൊഫ. കെ.സി. രംഗനാഥൻ, വകുപ്പ് മേധാവികളായ സ്വപ്ന, അമ്പിളി, നീതു, ആതിര, കോളേജ് സൂപ്രണ്ട് ദിനലാൽ എന്നിവർ സംസാരിച്ചു.