telk
വി.ഡി.സതീശൻ, റോജി എം ജോൺ എന്നിവരുടെ നേതൃത്വത്തിൽ ടെൽക് ജീവനക്കാർ വ്യവസായമന്ത്രി ഇ.പി.ജയരാജന് നൽകുന്നു

അങ്കമാലി : ടെൽക്കിലെ കാലാവധി പിന്നിട്ട തൊഴിലാളികളുടെ 13ാമത് ദീർഘകാലകരാർ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിലാളികൾ ഒപ്പിട്ട നിവേദനം വി.ഡി. സതീശൻ എം.എൽ.എ യുടേയും റോജി.എം. ജോൺ എം.എൽ. എ യുടേയും നേതൃത്വത്തിൽ ടെൽക് ജീവനക്കാർ വ്യവസായ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു. ദീർഘകാല കരാർ എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ടെൽക് നേരിടുന്ന പ്രശ്‌നങ്ങളിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഇടപെടലുകളും നടപടികളും ഉണ്ടാകും.ടെൽക്കിനെ ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിന് മാനേജ്‌മെന്റും ട്രേഡ് യൂണിയനുകളും ഒറ്റകെട്ടായ പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.