പറവൂർ : ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഹെഡ് ഓഫീസിന് കെട്ടിടത്തിൽ ആരംഭിച്ചു നീതി മെഡിക്കൽ ഷോപ്പിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. ശിവശങ്കരൻ, പ്രമോദ് ബി. മേനോൻ, കെ.കെ. വിലാസിനി, പി.വി. മണി, ബാങ്ക് സെക്രട്ടറി പി.എഫ്. സാലി തുടങ്ങിയവർ സംസാരിച്ചു.