ammakkilikkood
അമ്മക്കിളിക്കൂട് പദ്ധതിയുടെ 27 ാമത്തെ വീടിന്റെ താക്കോൽദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

നെടുമ്പാശേരി: ആലുവ നിയോജക മണ്ഡലത്തിൽ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'അമ്മക്കിളികൂട്' ഭവന പദ്ധതിയുടെ 27-ാമത്തെ വീട് കൈമാറി. സ്വന്തമായി ഭൂമിയുണ്ടായിട്ടും അടച്ചുറപ്പില്ലാത്ത കൂരകളിലും വാടകവീടുകളിലും കഴിയേണ്ടിവരുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും ഒരു സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നെടുമ്പാശേരി പഞ്ചായത്തിലെ മൂന്നാം വാർഡ് സ്വദേശിയായ സോണി ബാബു എന്ന വിധവയ്ക്കാണ് വീട് നൽകിയത്. യു.എ.ഇ എക്‌സ്‌ചേഞ്ച് ചെയർമാൻ ഡോ.ബി.ആർ. ഷെട്ടിയാണ് വീട് സ്‌പോൺസർ ചെയ്തിരുന്നത്. വീടിന്റെ താക്കോൽദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ അദ്ധ്യക്ഷയായിരുന്നു. എം.എ.ചന്ദ്രശേഖരൻ, സരള മോഹൻ, സംഗീത സുരേന്ദ്രൻ, പി.വൈ. വർഗ്ഗീസ്, ലിസി ജോർജ്, ബിജി സുരേഷ്, ജിസ് തോമസ്, എ.കെ.ധനേഷ്, വി.എ. ദാനിയേൽ, കെ.എ. വറീത്, സോണി ബാബു എന്നിവർ പ്രസംഗിച്ചു. പദ്ധതിയിൽ ഏഴ് ഭവനങ്ങളുടെ നിർമ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂർണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയാണ്. 510 ചതുരശ്ര അടിയിവിസ്തീർണ്ണത്തിലാണ് ഭവനങ്ങൾ നിർമ്മിക്കുന്നത് .