കൊച്ചി: മലയാള ചലച്ചിത്ര പ്രേക്ഷക കൂട്ടായ്മ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 'മുടിയാട്ട'ത്തിൽ ഡോക്ടറേറ്റ് നേടിയ സമിതി എറണാകുളം ജില്ലാ ചെയർമാൻ ബിന്ദു പാഴൂരിനെയും ഇന്ന് അനുമോദിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പിറവം സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന ചെയർമാൻ കെ.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.