ആലുവ: നൊച്ചിമ സേവന ലൈബ്രറിയുടെ നേതൃത്വത്തിൽ നൊച്ചിമ ഗവ. ഹൈസ്‌ക്കൂളിലെ മാവിൻ ചുവട്ടിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം അവിസ്മരണീയമാക്കി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ബഷീർ കഥകളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. തുടർന്ന് വ്യത്യസ്തങ്ങളായ 25 കഥകൾ കുട്ടികൾ വായിച്ചവതരിപ്പിച്ചു. ഇതോടൊപ്പം 'ബഷീർ ഇല്ലാത്ത ഇരുപത്തിയഞ്ചു വർഷങ്ങൾ' എന്ന പേരിൽ ഇരുപത്തി അഞ്ചോളം ബഷീർ കരിക്കേച്ചർ, കാർട്ടൂൺ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. നൊച്ചിമ ഗവൺമെന്റ് ഹൈസ്‌ക്കൂൾ പ്രധാന അദ്ധ്യാപകൻ മുഹമ്മദ്, റഹിം, സേവന ഭാരവാഹികളായ ഒ.കെ. ഷംസുദീൻ, പി.സി. ഉണ്ണി, ലൈല അഷറഫ് എന്നിവർ നേതൃത്വം നൽകി.