അങ്കമാലി : അങ്കമാലി നഗരസഭാ വൈസ് ചെയർമാനായി എം.എസ്.ഗിരീഷ് കുമാറിനെ (സി.പി.ഐ.എം) തിരഞ്ഞെടുത്തു.വൈസ് ചെയർമാനായിരുന്ന സജി വർഗീസ് രാജിവെച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് കൗൺസിലർ ടി. വൈ. ഏല്യാസ് പേര് നിർദ്ദേശിച്ചു ബിജു പൗലോസ് പിൻതാങ്ങി.
കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ് വരണാധികാരിയായിരുന്നു. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ 29 അംഗങ്ങളാണ് പങ്കെടുത്തത് എം.എസ്.ഗിരീഷ് കുമാറിന് 18 വോട്ടും, യു.ഡി.എഫ്.ലെ റെജി മാത്യുവിന് 10 വോട്ടും ലഭിച്ചു. യു.ഡി.എഫ്.അംഗം ടി.ടി.ദേവസിക്കുട്ടിയുടെ വോട്ട് അസാധുവായി.
ഗിരീഷ് കുമാർ 2005 മുതൽ നഗരസഭ കൗൺസിലറാണ് 2008-2009 ൽ നഗരസഭ വൈസ് ചെയർമാനായിരുന്നു.