ആലുവ: എടത്തല എം.ഇ.എസ്‌ കോളേജ്‌ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് പുനർനാമകരണം ചെയ്യും. എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ്‌ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നാണ് പുനർനാമകരണം ചെയ്യുന്നത്. പുനർനാമകരണവും സമർപ്പണവും ഇന്ന് ഉച്ചക്ക് മൂന്നിന് കോളേജ് ഓഡിറ്റോറിയത്തിൽ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഫസൽ ഗഫൂർ നിർവഹിക്കും.