കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസും കുസാറ്റ് നോളേജ് ഫോറവും ചേർന്ന് കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ച് എട്ടിന് വൈകിട്ട് നാലു മണിയ്ക്ക് കുസാറ്റ് ഐ.പി.ആർ സെമിനാർ ഹാളിൽ ചർച്ച നടത്തും. ചാർട്ടേഡ് അക്കൗണ്ടന്റ് വേണു ഗോപാൽ സി. ഗോവിന്ദ് നേതൃത്വം നൽകും. സെന്റർ ഫോർ ബഡ്ജറ്റഡ് സ്റ്റഡീസ് ഡയറക്ടർ ഡോ. എം.കെ.സുകുമാരൻ നായർ മോഡറേറ്ററായിരിക്കും.