അങ്കമാലി. അങ്കമാലി നഗരസഭയിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് തീർപ്പ് കല്പിക്കാത്ത അപേക്ഷകളിൽ 10 ന് രാവിലെ 10 മുതൽ 4 വരെ അദാലത്ത് നടക്കും. നഗരസഭ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന അദാലത്തിലേക്കുള്ള അപേക്ഷ 8 ന് നഗരസഭഎൻജിനീയറിംഗ് വിഭാഗത്തിന് നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.