കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ഏഴ് നേത്ര ചികിത്സാ ക്യാമ്പുകൾ നടത്തും. ജൂലായ് ഒമ്പതിന് എറണാകുളം സബ് ജയിൽ, 15ന് കളമശേരി തേജസ് നഗർ മൂന്നാം വാർഡ്, 16ന് കാക്കനാട് റെഡ്‌ക്രോസ് ഹാൾ, 20ന് എടവനക്കാട്, 22ന് പി.എച്ച്.സി കൂനമ്മാവ്, 23ന് കാക്കനാട് സബ് ജയിൽ, 27ന് ചിറ്റൂർ ഫെറി എസ്.എൻ.ഡി.പി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.