jayachandran
ജയചന്ദ്രൻ മോകേരി

അങ്കമാലി: വി.ടി.സ്മാരക ട്രസ്റ്റിന്റെ പ്രൊഫ.ശ്രീദേവി സ്മാരക എൻഡോവ്‌മെന്റ് സാഹിത്യ പുരസ്‌ക്കാരം ജയചന്ദ്രൻ
മൊകേരിയ്ക്ക്. 'തക്കിജ-എന്റെ ജയിൽ ജീവിതം' എന്ന
കൃതിയ്ക്കാണ് 20,000 രൂപയും പ്രശസ്തി പത്രവും
ഫലകവും അടങ്ങുന്ന അവാർഡ്. ആഗസ്റ്റ് 10 മുതൽ 12 വരെ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കാലടിയിൽ സംഘടിപ്പിക്കുന്ന ചെറുകഥാ
ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പുരസ്‌ക്കാര സമർപ്പണം നടത്തും.