മരട്: തെക്ക് 2769-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ വാർഷികകുടുംബ സംഗമം നാളെ (ഞായർ) നടക്കും. മരട് ചൂരാക്കാട്ട് വാസു നഗറിൽ നടക്കുന്ന സംഗമത്തി​ൽ ഉച്ചക്ക് 2.30 ന് അനുകമ്പാദശകത്തെ ആസ്പദമാക്കി ജയ ശിശുപാലന്റെ പ്രഭാഷണം. വൈകി​ട്ട് നാലിന് ശാഖാ പ്രസിഡന്റ് സി.കെ. ജയന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന വാർഷിക സംഗമത്തിൽ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി. അഭിലാഷ്, നഗരസഭാ കൗൺസിലർ എം.വി. ഉല്ലാസ്, ശാഖാ സെക്രട്ടറി പി.കെ. ശിശുപാലൻ, സുബ ശ്രീകുമാർ, മനോജ് മോഹൻ, ഷിബു മണമേൽ, ടി.എസ്. ലെനിൻ, ഷിബിവിജയകുമാർ, സലിജ മുകേഷ് എന്നിവർ പങ്കെടുക്കും