കൊച്ചി: നാവിക സേന തലവൻ അഡ്മിറൽ കരംബീർ സിംഗ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തി. ദക്ഷിണ നാവിക സേന വൈസ് അഡ്മിറൽ എ.കെ ചൗള സ്വീകരിച്ചു. 50 അംഗങ്ങളുടെ ഗാർഡ് ഒഫ് ഓണർ നൽകിയായിരുന്നു സ്വീകരണം. നാവിക ആസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. ദക്ഷിണ നാവിക സേനയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.ശനിയാഴ്ച ഐ.എൻ.എസ് ദ്രോണാചാര്യയും നേവൽ മാരിടൈം മ്യൂസിയവും സന്ദർശിക്കും. ഐ.എൻ.എസ് വെണ്ടുരുത്തിയിലെ വിവിധ സാമൂഹ്യപ്രവർത്തനങ്ങൾ വിലയിരുത്തുകയും നാവികരുമായി സംസാരിക്കുകയും ചെയ്യും. സന്ദർശനത്തിന് ശേഷം ശനിയാഴ്ച തന്നെ അദ്ദേഹം മടങ്ങും.