കൊച്ചി: ദേശിയ മത്സ്യകർഷക ദിനാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച ( ജൂലൈ 10 ) കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) നടത്തുന്ന 'ജലകൃഷിയുടെ ജനകീയവത്കരണം-പുതിയ ചിന്തകൾ' എന്ന സെമിനാറിൽ മത്സ്യകർഷകർക്കും മത്സ്യകൃഷിയിൽ താത്പര്യമുള്ളവർക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്‌ട്രേഷന് ഡോ.കെ.ദിനേഷിനെ ബന്ധപ്പെടുക (ഫോൺ-9446032977 /9809800220)