കൊച്ചി :പൂണിത്തുറയിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. കൗൺസിലർ വി.പി.ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പരമ്പരാഗത കൃഷിയുമായി ബന്ധപ്പെട്ട തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നുനൽകാൻ കൊച്ചി നഗരസഭ 50ാം ഡിവിഷൻ കമ്മിറ്റിയുടെയും പൂണിത്തുറ ഹരിത സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ഞാറ്റുവേല നടത്തുന്നത്.കർഷക സഭ അഗ്രികൾച്ചറൽ അസി.ഡയറക്ടർ സെറിൻ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്‌തു. അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ വി.ആശ കാർഷിക പദ്ധതികളെ സംബന്ധിച്ച് ക്ളാസെടുത്തു. കെ.പി.ബിനു, കെ.ജി.പ്രദീപ്കുമാർ, ഡോ.ശൈലജ, ടി.വി.വിശ്വംഭരൻ, ഇ.കെ.സന്തോഷ് എന്നിവർ സംസാരിച്ചു.